South Indian Gospel Association (SIGA)



പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകം 1895-ൽ ചാത്തം പുത്തൂർ യോഹന്നാന്റെ നേതൃത്വത്തിലാണ് 'തെന്നിന്ത്യാ സുവിശേഷ സംഘം' എന്ന സംഘടന കോട്ടയത്തിനടുത്ത് മങ്ങാനം ഗ്രാമത്തിൽ സ്ഥാപിതമായത്‌. ദളിതരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവരുടെ മാത്രം മത സംഘടനയായാണ് ഈ പ്രസ്ഥാനം രൂപീകരിച്ചത്. ക്രിസ്തുമതത്തിനുള്ളിലെ ജാതി ആധിപത്യത്തിനെതിരായ ഒരു സമൂലമായ പ്രതികരണമായും അത്തരം വേർതിരിവുകളെ മറികടക്കാനുള്ള ദളിത് സമൂഹങ്ങളുടെ ആഗ്രഹമായും ഇത്തരം സംഘടനകൾ വികസിച്ചു.

1904-07 കാലഘട്ടത്തിൽ ഈ പ്രസ്ഥാനം ഇംഗ്ലീഷ് എലിമെന്ററി സ്കൂൾ നടത്തിയിരുന്നു. 

പ്രത്യക്ഷ രക്ഷാ ദൈവ സഭയുമായി ഈ പ്രസ്ഥാനം നല്ല ബന്ധം പുലർത്തിയിരുന്നു. തെന്നിന്ത്യാ സുവിശേഷ സംഘത്തിലെ നിരവധി അംഗങ്ങൾ പിആർഡിഎസ് പ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്നു. പിന്നീടുള്ള ഘട്ടത്തിൽ അവരിൽ പലരും പിആർഡിഎസ് പ്രസ്ഥാനത്തിൽ ചേർന്നു.


അവലംബം:

https://eap.bl.uk/sites/default/files/legacy-eap/downloads/eap292_survey.pdf

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'പൊയ്കയിൽ ശ്രീ. കുമാര ഗുരുദേവൻ' എന്ന വ്യാജ നിർമ്മിതി

PRDS Theology

ഞാലിയാകുഴി സൈമൺ യോഹന്നാൻ