പോസ്റ്റുകള്‍

ഏപ്രിൽ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

South Indian Gospel Association (SIGA)

ഇമേജ്
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകം 1895-ൽ ചാത്തം പുത്തൂർ യോഹന്നാന്റെ നേതൃത്വത്തിലാണ് 'തെന്നിന്ത്യാ സുവിശേഷ സംഘം' എന്ന സംഘടന കോട്ടയത്തിനടുത്ത് മങ്ങാനം ഗ്രാമത്തിൽ സ്ഥാപിതമായത്‌. ദളിതരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവരുടെ മാത്രം മത സംഘടനയായാണ് ഈ പ്രസ്ഥാനം രൂപീകരിച്ചത്. ക്രിസ്തുമതത്തിനുള്ളിലെ ജാതി ആധിപത്യത്തിനെതിരായ ഒരു സമൂലമായ പ്രതികരണമായും അത്തരം വേർതിരിവുകളെ മറികടക്കാനുള്ള ദളിത് സമൂഹങ്ങളുടെ ആഗ്രഹമായും ഇത്തരം സംഘടനകൾ വികസിച്ചു. 1904-07 കാലഘട്ടത്തിൽ ഈ പ്രസ്ഥാനം ഇംഗ്ലീഷ് എലിമെന്ററി സ്കൂൾ നടത്തിയിരുന്നു.  പ്രത്യക്ഷ രക്ഷാ ദൈവ സഭയുമായി ഈ പ്രസ്ഥാനം നല്ല ബന്ധം പുലർത്തിയിരുന്നു. തെന്നിന്ത്യാ സുവിശേഷ സംഘത്തിലെ നിരവധി അംഗങ്ങൾ പിആർഡിഎസ് പ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്നു. പിന്നീടുള്ള ഘട്ടത്തിൽ അവരിൽ പലരും പിആർഡിഎസ് പ്രസ്ഥാനത്തിൽ ചേർന്നു. അവലംബം: https://eap.bl.uk/sites/default/files/legacy-eap/downloads/eap292_survey.pdf

'പൊയ്കയിൽ ശ്രീ. കുമാര ഗുരുദേവൻ' എന്ന വ്യാജ നിർമ്മിതി

സർവ്വശ്രീ. പൊയ്കയിൽ യോഹന്നാൻ   ജീവിത രേഖ പൊയ്കയിൽ യോഹന്നാൻ 'പ്രത്യക്ഷ രക്ഷാ ദൈവ സഭ' പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും 1939-ൽ ഇഹ ലോക വാസം വെടിയും വരെ പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായിരുന്നു. ആംഗ്ലിക്കൻ ചർച്ച് , ചർച്ച് മിഷനറി സൊസൈറ്റി, മാർത്തോമ, ബ്രദറൻ ചർച്ചുകൾ തുടങ്ങിയ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിലനിന്നിരുന്ന ജാതി മുൻവിധികൾ കാരണം, പൊയ്കയിൽ യോഹന്നാൻ ഈ സഭാ വിഭാഗങ്ങളെല്ലാം ഉപേക്ഷിച്ച് ' പ്രത്യക്ഷ രക്ഷാ ദൈവ സഭ ' സ്ഥാപിച്ച്‌ ഒരു സ്വതന്ത്ര പ്രസംഗകനായി മാറി. യോഹന്നാന്റെ പ്രവചനശക്തിയും വ്യക്തിപ്രഭാവവും നിരവധി ആളുകളെ അദ്ദേഹത്തെ പിന്തുടരാനും പിആർഡിഎസിൽ ചേരാനും പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അവർ ആ പ്രസ്ഥാനം വികസിപ്പിച്ചെടുത്തു. ആധുനിക വിദ്യാഭ്യാസം, ഭൂമി, മറ്റ് സ്വത്തുക്കൾ എന്നിവ സമ്പാദിക്കാൻ അപ്പച്ചൻ അധഃസ്ഥിതരെ പ്രോത്സാഹിപ്പിച്ചു. അപ്പച്ചൻ 1921 ലും 1931 ലും ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പല അവസരങ്ങളിലും പ്രസ്ഥാനത്തിന്റെ അനുയായികൾ 'പി ആർ ഡി എസ്' സ്ഥാപനങ്ങൾ നിർമ്മിക്കാൻ ഭൂമി ദാനം ചെയ്തു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ അദ്ദേഹത്തിന്റെ പ്രവച...

ഞാലിയാകുഴി സൈമൺ യോഹന്നാൻ

ഇമേജ്
'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ഞാലിയാകുഴി സൈമൺ യോഹന്നാൻ. പൊയ്കയിൽ യോഹന്നാനോടൊപ്പം അദ്ദേഹം 'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ വളർച്ചയ്ക്ക് നേതൃത്വം നൽകി. ചേരമ സമുദായത്തിലാണ് അദ്ദേഹം ജനിച്ചത്. 'ആശാൻ' എന്നും 'ഞാലിയാകുഴി അപ്പച്ചൻ' എന്നും അദ്ദേഹം അറിയപ്പെട്ടു. പൊയ്കയിൽ യോഹന്നാന്റെ വിയോഗത്തിനു ശേഷം ഞാലിയാകുഴി സൈമൺ യോഹന്നാൻ 'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. എങ്കിലും  അദ്ദേഹവും പൊയ്കയിൽ യോഹന്നാന്റെ പത്‌നി വി. ജാനമ്മയും തമ്മിൽ  സഭാധികാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ തർക്കം ഉടലെടുത്തു. ഇതേ തുടർന്ന്  സഭ 1940 കളുടെ അവസാനങ്ങളിൽ സൈമൺ യോഹന്നാന്റെ നേതൃത്വത്തിലും വി. ജാനമ്മയുടെ നേതൃത്വത്തിലും രണ്ടായി പിരിഞ്ഞു. ജാനമ്മയുടെ നേതൃത്വത്തിൽ ഒരു സംഘം തങ്ങൾ ഹിന്ദുക്കളാണെന്ന് പ്രഖ്യാപിച്ചു.  എന്നാൽ  ഞാലിയാകുഴി ആശാന്റെ കീഴിലുള്ള മറ്റേ സംഘം പഴയ രീതിയിൽ തന്നെ തുടർന്നു. അവർ പി ആർ ഡി എസ് ക്രിസ്ത്യൻ വിഭാഗമായി സ്വയം വിശേഷിപ്പിച്ചു. തുടർന്ന് ഇരു വിഭാഗങ്ങളും വർഷങ്ങളോളം നിയമയുദ്ധത്തിൽ ഏർപ്പെടുകയുണ്ടായി. സി എം എസ്‌ സ്കൂളിലെ അദ...