ഞാലിയാകുഴി സൈമൺ യോഹന്നാൻ
'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ഞാലിയാകുഴി സൈമൺ യോഹന്നാൻ. പൊയ്കയിൽ യോഹന്നാനോടൊപ്പം അദ്ദേഹം 'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ വളർച്ചയ്ക്ക് നേതൃത്വം നൽകി. ചേരമ സമുദായത്തിലാണ് അദ്ദേഹം ജനിച്ചത്. 'ആശാൻ' എന്നും 'ഞാലിയാകുഴി അപ്പച്ചൻ' എന്നും അദ്ദേഹം അറിയപ്പെട്ടു.
എങ്കിലും അദ്ദേഹവും പൊയ്കയിൽ യോഹന്നാന്റെ പത്നി വി. ജാനമ്മയും തമ്മിൽ സഭാധികാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ തർക്കം ഉടലെടുത്തു. ഇതേ തുടർന്ന്
സഭ 1940 കളുടെ അവസാനങ്ങളിൽ
സൈമൺ യോഹന്നാന്റെ നേതൃത്വത്തിലും വി. ജാനമ്മയുടെ നേതൃത്വത്തിലും രണ്ടായി പിരിഞ്ഞു. ജാനമ്മയുടെ നേതൃത്വത്തിൽ ഒരു സംഘം തങ്ങൾ ഹിന്ദുക്കളാണെന്ന് പ്രഖ്യാപിച്ചു.
സൈമൺ യോഹന്നാന്റെ നേതൃത്വത്തിലും വി. ജാനമ്മയുടെ നേതൃത്വത്തിലും രണ്ടായി പിരിഞ്ഞു. ജാനമ്മയുടെ നേതൃത്വത്തിൽ ഒരു സംഘം തങ്ങൾ ഹിന്ദുക്കളാണെന്ന് പ്രഖ്യാപിച്ചു.
എന്നാൽ ഞാലിയാകുഴി ആശാന്റെ കീഴിലുള്ള മറ്റേ സംഘം പഴയ രീതിയിൽ തന്നെ തുടർന്നു. അവർ പി ആർ ഡി എസ് ക്രിസ്ത്യൻ വിഭാഗമായി സ്വയം വിശേഷിപ്പിച്ചു. തുടർന്ന് ഇരു വിഭാഗങ്ങളും വർഷങ്ങളോളം നിയമയുദ്ധത്തിൽ ഏർപ്പെടുകയുണ്ടായി.
സി എം എസ് സ്കൂളിലെ അദ്ധ്യാപകനായി അദ്ദേഹം ജോലി അനുഷ്ഠിച്ചിരുന്നു. തന്മൂലമാണ് അദ്ദേഹം 'ആശാൻ' എന്ന് അറിയപ്പെടുവാൻ തുടങ്ങിയത്.
ഞാലിയാകുഴി സൈമൺ യോഹന്നാനും കുടുംബവും ഇരവിപേരൂർ പൊയ്കപടിയിൽ ആയിരുന്നു താമസം. വീടിന് അടുത്തുള്ള 'പ്രത്യക്ഷ രക്ഷാ ദൈവസഭ' പള്ളിയിൽ ആരാധന നടത്തി വന്നു. 1962 ഡിസംബർ 10നു അദ്ദേഹം ഇഹ ലോക വാസം വെടിഞ്ഞു.
