പോസ്റ്റുകള്‍

ജനുവരി, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നിർവ്വചനം

പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നിർവ്വചനം ദൈവം പ്രത്യക്ഷപെട്ട ദൈവ സഭാ എന്നാണ്. സ്വർഗ്ഗസ്ഥനായ ദൈവം ഭൂമിയിൽ അടിമസന്തതികളിൽ പ്രത്യക്ഷപ്പെട്ടതാണ് സഭയുടെ ആരംഭവും അവസാനവുമെല്ലാം. ഒരു കാലത്ത്‌ കേരളത്തിലെ അടിമ സന്തതികൾ അനാഥരായി കാടുകളിലും ഗുഹകളിലും അഭയും തേടിയിരുന്നു. അവർ വന്യ മൃഗങ്ങൾക്ക്‌ ഇരയായി പട്ടിണി പാവങ്ങളായി കാട്ടിൽ കഴിഞ്ഞു പോന്നു. ഈ കാലായളവിൽ ദുഷ്ടന്മാർ ഇവരെ നാട്ടിൽ പിടിച്ച്‌ കൊണ്ട്‌ വന്ന് ക്രയവിക്രയങ്ങൾ ചെയ്തു. ജന്മി മുതലാളിമാർ ഇവരെ വിലയ്ക്കു വാങ്ങി പലവിധ ക്രൂരതയ്ക്ക്‌ വിധേയരാക്കി. അവരെ കഴുത്തിൽ കയറിട്ട്‌ പോത്തിനും കാളയ്ക്കും ഇണയാക്കി പാടങ്ങൾ ഉഴുതു മറിച്ചു. മാതാവും പിതാവും സഹോദരങ്ങളും നഷ്ടപ്പെട്ട അനാഥ കുട്ടികൾ ദുഃഖിതരായി നിലവിളിച്ചു. ഇവരുടെ മുറവിളികൾ ദൈവം കേട്ടു. സ്വർഗ്ഗസ്ഥനായ ദൈവം ഈ മാഹാസംഭവം സ്വർഗ്ഗ വാതിൽ തുറന്ന് നേരിൽ കണ്ടു. താതൻ ഒരു പ്രാവിന്റെ വേഷത്തിൽ പറന്ന് വന്ന് ഈ പിഞ്ചു കുഞ്ഞുങ്ങളുടെ മധ്യേ വന്നിരുന്നു. ഒരു പിതാവിനെ പോൽ അവരെ ആശ്വസിപ്പിച്ചു. സ്വർഗ്ഗസ്ഥനായ ദൈവം അടിമ സന്തതികളിൽ ചെയ്ത വാഗ്ദത്ത ഇപ്രകാരം ആയിരുന്നു.  "ഞാൻ നിങ്ങൾക്ക്‌ സ്വർഗ്ഗ സിംഹാസനവും പേരും നാമവും മറ്റുമെല്ലാം ദാനമായ...